മുംബയ് : രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന് നടി കങ്കണ റണാവത്ത്. കാർഷിക ബില്ലിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കങ്കണയുടെ വിവാദ ട്വീറ്റ്.
സി.എ.എയെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യുഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരേയും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇവർ ഭീകരത സൃഷ്ടിക്കുകയാണ്. അവർ തീവ്രവാദികളാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം.
प्रधानमंत्री जी कोई सो रहा हो उसे जगाया जा सकता है, जिसे ग़लतफ़हमी हो उसे समझाया जा सकता है मगर जो सोने की ऐक्टिंग करे, नासमझने की ऐक्टिंग करे उसे आपके समझाने से क्या फ़र्क़ पड़ेगा? ये वही आतंकी हैं CAA से एक भी इंसान की सिटिज़ेन्शिप नहीं गयी मगर इन्होंने ख़ून की नदियाँ बहा दी. https://t.co/ni4G6pMmc3
— Kangana Ranaut (@KanganaTeam) September 20, 2020