ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ ഹെെദരാബാദിനെ തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പത്ത് റൺസിന്റെ വിജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഹെെദരാബാദിനെതിരെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. ഇത് മറികടക്കാൻ ഹെെദരാബാദ് വാശിയേറിയ പൊരാട്ടം നടത്തിയെങ്കിലും രണ്ട് പന്ത് ബാക്കി നിൽക്കെ 153 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റൻ ഡേവിഡ് വാർണർ ഫീൽഡിംഗ് തിരഞ്ഞെടുത്തതിനെ തുടർന്നാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ആദ്യം ബാറ്റിംഗിനിറങ്ങിയത്.