യൂക്കാലിപ്‌റ്റസ് ഇലയുടെ ഗന്ധം ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. ഇതിൽ ധാരാളം ഫ്ലേവനോയിഡുകളും ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇവ ഫ്രീ റാഡിക്കലുകൾക്കെതിരെ പൊരുതി കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതിരോധം തീർക്കുന്നു. യൂക്കാലിപ്‌റ്രസ് ഇലകൾക്ക് ഡിമെൻഷ്യ പോലുള്ള മറവി രോഗങ്ങൾക്കെതിരെ പൊരുതാനും ശേഷിയുണ്ട്.
ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയിഡ് ആർത്രൈറ്റിസ്, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മരുന്നുകളിലും യൂക്കാലിപ്‌റ്റസ് ഇലകൾ ഉപയോഗിക്കാറുണ്ട്. ഇതിന്റെ നീര് ചർമവരൾച്ചയും താരനും അകറ്റാൻ സഹായിക്കുന്നു.
യൂക്കാലിപ്‌റ്റസ് ഓയിൽ ശ്വസനം സുഗമമാക്കുന്നതിനും മുറിവ് ഉണക്കുന്നതിനും പല്ലുവേദനയ്ക്കും ഉപയോഗിച്ച് വരുന്നു. ഇലകൾ ചായയിൽ ചേർത്തോ കുളിക്കുന്ന വെള്ളത്തിൽ ചേർത്തോ ആവി പിടിച്ചോ ഉപയോഗിക്കാം. ഈ ഇലകളിൽ നിന്നുമാണ് യൂക്കാലീ തൈലം ഉണ്ടാക്കുന്നത്.