ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയർന്നു. 2,24,000 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേർ രോഗമുക്തി നേടി.
കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. യു.എസിൽ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകൾ മുൻ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോൺസ് ഹോപ്ക്കിൻസ് സർവകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. 4,297,295 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ കഴിഞ്ഞദിവസം 86,961 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.മരണസംഖ്യ 89,000 ആയി. രാജ്യത്തെ പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 90,000 (93,356) കടന്നു. 80.12 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ രോഗമുക്തരുടെ എണ്ണം 44 ലക്ഷത്തോളം ആയി.
ബ്രസീലിൽ ഇതുവരെ 4,560,083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.