കൊച്ചി: എറണാകുളം മുനമ്പം കുഴപ്പിള്ളി ബീച്ചിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരുപത്തഞ്ച് വയസ് തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. മരിച്ചയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്.
സമീപത്ത് മരക്കമ്പുകളും ട്യൂബ്‌ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.