ബോളിവുഡിന്റെ ഫെമിനിസ്റ്റ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ # ME TOO
വിവാദ ചുഴിയിൽ ഉലയുന്ന ബോളിവുഡ് . സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ തൊട്ട് തുടങ്ങിയതാണ് ബോളിവുഡിന്റെ കഷ്ടകാലം. ബോളിവുഡിലെ സ്വജനപക്ഷക്കാരുടെ മേൽക്കോയ്മകളും ലഹരി മാഫിയയെ കുറിച്ചുമെല്ലാം അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വിവാദംകൂടി ബോളിവുഡിനെ പിടിച്ചു കുലുക്കുന്നത്. ബോളിവുഡിന്റെ ഫെമിനിസ്റ്റ് സംവിധായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുരാഗ് കശ്യപിനെതിരെ ഉയർന്നു വന്ന മീ ടൂ ആരോപണം. പട്ടേൽ കി പഞ്ചാബി ഷാദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി പായൽ ഘോഷാണ് അനുരാഗിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായൽ ആരോപിക്കുന്നത്. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിച്ചു. മോദിക്കും പരാതി അയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരനോട് പായൽ നിയമസഹായം തേടുകയും ചെയ്തു.വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതിനു പിന്നിൽ അനുരാഗ് കാശ്യപ് ഭരണപക്ഷത്തിനെതിരെ നടത്തിയ വിമർശനങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു.
എന്നാൽ ഇതിനെതിരെ അനുരാഗ് ശക്തമായി പ്രതികരിച്ചു.'എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന് നിങ്ങൾക്ക് വളരെയധികം സമയമെടുക്കേണ്ടി വന്നു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ, നിങ്ങൾ സ്വയം ഒരു സ്ത്രീയായിരുന്നിട്ടു പോലും മറ്റ് സ്ത്രീകളെ ഇതലേക്ക് വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.' അനുരാഗിന്റെ ട്വീറ്റിന് പിന്നാലെ അദ്ദേഹത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
കങ്കണ റനൗട്ട്
ഉപദ്രവിക്കുക എന്നാണ് ബുള്ളി എന്ന വാക്കിന്റെ അർത്ഥം. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്.പായൽ ഘോഷിനൊപ്പം .എല്ലാ ശബ്ദവും പ്രധാനമാണ്.കാശ്യപ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളയാളാണ്.
തപ്‌സി പന്നു
അനുരാഗ് നിങ്ങൾക്കായി.. എന്റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്.നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളിൽ ഉടൻ തന്നെ നമുക്ക് കാണാം.
രേഖ ശർമ്മ
(ചെയർപേഴ്സൺ ദേശീയ വനിതാ കമ്മിഷൻ)
പായൽ ഘോഷിന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്. നിങ്ങൾ വിശദമായ പരാതി നൽകണം ദേശീയ വനിതാ കമ്മീഷൻ ഇത് അടിയന്തരമായി പരശോധിക്കും.
ഹൻസാൽ മെഹത്
തനിക്ക് അറിയുന്ന അനുരാഗ് കശ്യപ് ഇത്തരം ഒരു പ്രവർത്തി ചെയ്യില്ല .1996 മുതൽ അനുരാഗ് കശ്യപിനെ അറിയാം. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്തയാളാണ് അദ്ദേഹം. സൗഹൃദത്തിലും സിനിമയിലും ആത്മാർത്ഥത നൽകുന്നയാളാണ്. അദ്ദേഹത്തെ പരുക്കനെന്നും വിവേകശൂന്യനെന്നും വിളിക്കാം. എന്നാൽ ഒരിക്കലും ലൈംഗിക പീഡകൻ ആവില്ല.