
കോട്ടയം: സഹോദരിയുമായി ടിവി കാണുന്നതിനെ ചൊല്ലി ഇന്നലെ രാത്രിയിൽ തർക്കമുണ്ടായ ശേഷം കാണാതായ പെൺകുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരം കണ്ണുകെട്ടിശ്ശേരി ഹരിദാസിന്റെ മകൾ ഗ്രീഷ്‌മ പാർവ്വതി(13)യാണ് മരണമടഞ്ഞത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുളള കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.