unni

മലയാളത്തിന്റെ യുവ ആക് ഷൻ ഹീറോ ഉണ്ണിമുകുന്ദൻ ബ്രൂസ് ലി ആകുന്നു.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണ ആണ് തിരക്കഥ ഒരുക്കുന്നത്. 25 കോടി മുടക്കി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ നിർവഹിക്കുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാൻ ഒഫ് ആക് ഷൻ എന്നാണ് ടാഗ് ലൈൻ.മല്ലുസിങ് കഴിഞ്ഞു എട്ടു വർഷത്തിനുശേഷം ഉണ്ണിമുകുന്ദനും വൈശാഖും വീണ്ടും കൈകോർക്കുകയാണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.