കീർത്തിചക്ര, പിക്കറ്റ് 43, കുരുക്ഷേത്ര തുടങ്ങി മേജർ രവിയുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും പട്ടാളക്കഥകളാണ് പറഞ്ഞിട്ടുള്ളത്. താനൊരു പ്രണയ ചിത്രം ചെയ്യാൻ പോകുകയാണെന്ന് അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

major-ravi-nivin-dileep

' നിവിൻ പോളി ചെയ്യേണ്ടതായിരുന്നു. എന്നാൽ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ നിവിൻ പിന്മാറി. ഞാൻ എഴുതിവച്ച കഥയിൽ എന്റെതായിട്ടുള്ളൊരു ക്ലൈമാക്സായിരുന്നു. വല്ലാതെ ഹീറോയിസം ഹൈലൈറ്റൊന്നുമല്ല. പക്ഷേ വളരെ ഇമോഷണലായിറ്റുള്ളതായിരുന്നു. അതിനെ പിന്നെ മാറ്റിപിടിച്ചു. ഞാനും വിചാരിച്ചു ശകലം കോമഡിയൊക്കെയായിക്കോട്ടെയെന്ന്. അങ്ങനെ ബെന്നി പി നായരമ്പലത്തെ വിളിച്ച് എഴുതാൻ പറഞ്ഞു. പഞ്ചാബിൽ നടക്കുന്നൊരു പ്രണയം. അതിന് ഇന്ത്യ-പാകിസ്ഥാൻ കണക്ഷനുണ്ട്. പിന്നീട് അത് ദിലീപിലേക്ക് പോയി. ഇപ്പോൾ ദിലീപിന്റെയും ഒരു വിവരവും ഇല്ല. ഞാൻ നിർമാതാവിനോട് പറഞ്ഞു എനിക്ക് കഥയിൽ കോൺഫിഡൻസുണ്ട്.ഇത് ആരെ നായകനായി വച്ചുകഴിഞ്ഞാലും ഓകെയാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരം നടന്നുകൊണ്ടിരിക്കുകയാണ് '- മേജർ രവി പറഞ്ഞു.