മൂന്നാറിൻ മകുടമായ് രാജിച്ച 'രാജമല'
മരതകനിറമാർന്നൊരാ മേട്ടിൽ
മനതാരിൽ ചാരുത ചാർത്തിയൊരാ
'പെട്ടിമുടി' യിന്നോ' നൊമ്പരകാഴ്‌ച.
മദിച്ചൊഴുകുമാമലവെള്ളപ്പാച്ചിലാ
മനോഹരഭൂവിനെ നക്കിത്തുടച്ചുപോയ്.
പ്രകൃതിയൊരുക്കിയോരീ' കുരുതിക്കളത്തിൽ
പ്രഞ്ജയറ്റുഴറി നിന്നുപോയി....
പകർത്തുവാനാകുമോയെൻ
കാമറക്കണ്ണുകൾക്കീ കണ്ണീർകാഴ്‌ചകൾ
മണ്ണിന്നടിയിലന്ത്യവിശ്രമത്തിലമർന്നവർ'
ഉറ്റവർതൻ ദീനരോദനങ്ങൾ...
തകർന്നടിഞ്ഞൊരാ'ലയങ്ങൾ'
കുരുന്നുകൾ തൻ 'കളിക്കോപ്പുകൾ'
പ്രിയദർശിനി'വരച്ചൊരാ 'കോലങ്ങൾ'
ബാക്കിപത്ര'ങ്ങളായവചിതറിക്കിടപ്പൂ
മരണംമണക്കുമാമലയടിവാരത്തിലാ..
കണ്ണീർപ്പുഴയൊഴുകുന്നു'ദുരന്തസാക്ഷി'യായി.
(കേരള കൗമുദി പത്രത്തിൽ വന്ന വാർത്തകളെയും ചിത്രങ്ങളേയും അധികരിച്ച് എഴുതിയ കവിത)