തൃശൂർ:ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള‌ളത്. ബിരുദവും രണ്ട് വർഷത്തെ മാധ്യമ പ്രവർത്തന പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും diothrissur@gmail.com എന്ന ഇമെയിലിലേക്ക് സെപ്‌തംബർ 29 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി അയക്കണം.