അശ്വതി: സഹോദരങ്ങളുമായി ഐക്യത കുറയും. പിതാവിന് പലവിധ വിഷമതകളും അനുഭവപ്പെടും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കേസുകളിൽ വിജയം. ജീവിതപുരോഗതിയുണ്ടാകും. സർക്കാർ ജോലി ലഭിക്കും.
ഭരണി: പഠനത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങൾക്ക് നന്മയുണ്ടാകും. പാർട്ടിപ്രവർത്തകർക്ക് ജനകീയ അംഗീകാരം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
കാർത്തിക: മാതാവിന് അസുഖങ്ങളുണ്ടാകും. സ്വയംതൊഴിൽ സംരംഭത്തിലേർപ്പെട്ടിരിക്കുന്നവർക്ക് നേട്ടം. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
രോഹിണി: സർക്കാരിൽ നിന്നും പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാൻ സാദ്ധ്യത. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.
മകയിരം: രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശംസയും ജനപ്രീതിയും ലഭിക്കും. ഭാഗ്യം പല രൂപത്തിലും വന്നുചേരും. സത്യസന്ധമായി പ്രവർത്തിക്കും.
തിരുവാതിര: ബിസിനസിൽ നഷ്ടമുണ്ടായേക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
പുണർതം: ആത്മാർത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. മനസ് കൂടുതൽ ദൃഢമാകും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും.
പൂയം: സുഹൃത്തുക്കൾ പ്രശംസിക്കും. സർക്കാരിനു വേണ്ടി കരാർ ജോലികൾ ഏറ്റെടുത്തു നടത്തും. കുടുംബത്തിൽ നിന്ന് പിരിഞ്ഞു താമസിക്കും.
ആയില്യം: വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂലമായ ബന്ധം ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശോഭനമായ സമയം. ഭാര്യക്ക് മാനസിക വിഷമതകൾ വരാൻ സാദ്ധ്യതയുണ്ട്.
മകം: പല മേഖലകളിലും ധനാഗമനം ഉണ്ടാകും. വാഹനം വാങ്ങാൻ ഉചിതമായ സമയം. കുടുംബത്തിൽ നിന്നും മാറിത്താമസിക്കും.
പൂരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാനധർമ്മങ്ങൾ ചെയ്യും. മനസിന് ചാഞ്ചല്യം അനുഭവപ്പെടും. കഥ, കവിത എഴുതുന്നവർക്ക് അനുകൂല സമയം.
ഉത്രം: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. പിതൃഭൂസ്വത്തുക്കൾ വിൽക്കാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യതയുടെ സമയം.
അത്തം: വസ്തുക്കളും ആത്മാർത്ഥതയുമുള്ള സുഹൃദ് ബന്ധവും ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും.
ചിത്തിര: ധനാഭിവൃദ്ധിയും ഐശ്വര്യവും കുടുംബത്തിൽ ദൃശ്യമാകും. സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസുകൾ വേഗത്തിൽ നടക്കും.
ചോതി: ധനാഗമനവും വിദ്യാഭ്യാസ പുരോഗതിയും പ്രതീക്ഷിക്കാം. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ഉണ്ടാകും. എല്ലാ സംരംഭങ്ങളിലും വിജയം കണ്ടെത്തും.
വിശാഖം: ഗൃഹം, വാഹനം എന്നിവ സ്വന്തമാക്കും. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. കുടുംബത്തിൽ പലവിധ വിഷമതകൾ വന്നേക്കും.
അനിഴം: ക്ഷേത്രദർശനം നടത്തും. അധികചെലവുകൾ വരും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. പെട്ടെന്നുള്ള കോപം നിമിത്തം ബന്ധുക്കൾ അകലും.
തൃക്കേട്ട: അന്യർക്കായി കഠിനമായി പരിശ്രമിക്കും. സുഹൃത്തുക്കളാൽ പലവിധ പ്രശ്നങ്ങളുമുണ്ടാകും. തൃപ്തികരമായ ദാമ്പത്യബന്ധം ലഭിക്കില്ല.
മൂലം: തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. പ്രശസ്തിയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും അവസരം. വിവാഹം അന്വേഷിക്കുന്നവർക്ക് തടസം നേരിടും.
പൂരാടം: പഠനത്തിൽ ശ്രദ്ധ ചെലുത്തും. സന്താനങ്ങളാൽ മാനസിക സന്തോഷം. മാതാവിന്റെ ആരോഗ്യനില മോശമാകും. മാനസികമായ സന്തോഷം ലഭിക്കും.
ഉത്രാടം: കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകും. അന്യരുടെ പ്രശംസ ലഭിക്കും. നൃത്ത,സംഗീതമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരം ലഭിക്കും.
തിരുവോണം: വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത കാണുന്നു. കേസുകളിൽ വിജയം.
അവിട്ടം: കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ഉന്നതസ്ഥാന പ്രാപ്തി. കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത. സഹോദരങ്ങളാൽ മാനസിക വിഷമതകൾ വരാനിടയുണ്ട്.
ചതയം: സഹോദരങ്ങൾ തമ്മിൽ ഐക്യത കുറയും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. റിയൽ എസ്റ്റേറ്റ് തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം.
പൂരുരുട്ടാതി: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ജോലി ലഭിക്കും. തൊഴിൽ മേഖലയിൽ തടസം നേരിടേണ്ടി വരും. ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ്.
ഉത്രട്ടാതി: ഭാഗ്യങ്ങൾ പലരൂപത്തിൽ വന്നുചേരും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം.
രേവതി: ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയം. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. കേസുകളിൽ പെടാതെ സൂക്ഷിക്കണം.