കണ്ണൂർ: ക്രമസമാധാന നില പരിഗണിച്ച് കണ്ണൂർ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് വിഭജനം. രണ്ട് എസ് പിമാർക്കായി ചുമതലകൾ വീതിച്ച് നൽകും.
കണ്ണൂർ, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി . തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകൾ ചേർത്ത് കണ്ണൂർ റൂറൽ. മാങ്ങാട്ട് പറമ്പ് ആയിരിക്കും കണ്ണൂർ റൂറലിന്റെ ആസ്ഥാനം എന്നാണ് റിപ്പോർട്ട്. പുതിയ മാറ്റത്തോടെ ജില്ലയിലെ ക്രമസമാധാനപ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.