തൊരാ മഴ തീരാ ഭയം... കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന ഇടുക്കി ജലസംഭരണി. ഇന്നലെ 2384.42 അടിയാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. തുടർച്ചയായി ഇതേ നിലയിൽ മഴ പെയ്താൽ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും