kia-sonet

കിയ മൂന്നാമൻ സോണറ്റ് എത്തി

കിയയുടെ ചെറിയ എസ്.യു.വി സോണറ്റ് വിപണിയിലെത്തി. ആറു വകഭേദങ്ങളിലായി പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും സോണറ്റിന്റെ വരവ്. വാഹനത്തിന്റെ വില 6.71 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്. രണ്ടു മോഡൽ ശ്രേണികളിലായിട്ടാണ് സോണറ്റിനെ അവതരിപ്പിക്കുന്നത്. ടെക് ലൈനും ജി ടി ലൈനും. ഇരു വിഭാഗത്തിലുമായി ആകെ ആറു വകഭേദങ്ങളാണു കിയ അണിനിരത്തുക. ടെക് ലൈനിൽ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടികെപ്ലസ്, എച്ച്ടിഎക്‌സ്, എച്ച്ടിഎക്‌സ് പ്ലസ് വകഭേദങ്ങളുള്ളപ്പോൾ ജിടി ലൈനിൽ മുന്തിയ പതിപ്പായ ജിടി എക്‌സ്‌ പ്ലസ് മാത്രമാണുണ്ടാവുക. ലെതറെറ്റ് അപ്‌ഹോൾസ്ട്രി, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് മുൻസീറ്റ്, സൺറൂഫ്, മുന്നിൽ പാർക്കിംഗ് സെൻസർ ഇവയൊക്കെ സോണറ്റിന്റെ ആകർഷകങ്ങളാണ്.

aa

വില വർദ്ധിപ്പിച്ച് ബുള്ളറ്റ്

ക്ലാസിക് 350, ഹിമാലയൻ, ഇന്റർസെപ്ടർ 650, കോണ്ടിനെന്റൽ ജി ടി 650 തുടങ്ങിയവയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. അതോടെ 1800 മുതൽ 2800 രൂപ വരെ വാഹനങ്ങളുടെ വിലയിൽ വ്യത്യാസമുണ്ടാകും. ബി എസ് 6 നടപ്പിലാക്കിയ ശേഷം റോയൽ എൻഫീൽഡ് മോഡൽ ശ്രേണിക്കു വില വർദ്ധിപ്പിക്കുന്നത് ഇതു രണ്ടാം തവണയാണ്. മെയ് മാസത്തിലാണ് ഇതിനു മുമ്പ് വില വർദ്ധിപ്പിച്ചത്, ഏതാണ്ട് 3,000 രൂപയുടെ വരെ വർദ്ധനവാണ് അന്ന് കമ്പനി നടപ്പാക്കിയത്. വില വർദ്ധിക്കുന്നതോടെ ക്ലാസിക് 350 ന് 1.61 ലക്ഷം മുതൽ 1.86 ലക്ഷം രൂപ വരെയാകും. ഹിമാലയൻ 1.91 ലക്ഷം മുതൽ 1.95 ലക്ഷം രൂപയിലേക്കും ഉയരും. ഇന്റർസെപ്ടർ 2.66 ലക്ഷത്തിനും 2.97 ലക്ഷത്തിനും ഇടയിലാകും വില. കോണ്ടിനെന്റൽ ജി ടി 2.82 ലക്ഷം മുതൽ 3.03 ലക്ഷം വരെയാകും.

bb

ടിയാഗോ 3 ലക്ഷം പിന്നിട്ടു