മോസ്‌കോ: രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിനും രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ. ഒക്ടോബർ പതിനഞ്ചോടെ രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്യുമെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂർത്തിയായി. മോസ്‌കോയിലെ ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആദ്യ കൊവിഡ് വാക്സിൻ സ്‌പുട്നിക് 5 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്തിരുന്നു.