vaneet

ല​ണ്ട​ൻ​:​ ​താ​ലി​ബാ​ൻ​കാ​ര​നാ​ണോ​ ​എ​ന്നു​ ​ചോ​ദി​ച്ച് ​ഒ​രു​ ​സം​ഘം​ ​മ​ർ​ദ്ദി​ച്ച​താ​യി​ ​സി​ഖ് ​യു​വാ​വി​ന്റെ​ ​പ​രാ​തി.​ ​പ​ഞ്ചാ​ബി​ൽ​ ​ജ​നി​ച്ച് ​ഇം​ഗ്ല​ണ്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​വ​നീ​ത് ​സിം​ഗാ​ണ് ​(41​)​ ​ബെ​ർ​ക്‌​ഷെ​യ​റി​ൽ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.
വെ​ള്ള​ക്കാ​രാ​യ​ ​നാ​ലു​പേ​രാ​ണ് ​'​താ​ലി​ബാ​ൻ​ ​തീ​വ്ര​വാ​ദ​ ​ഗ്രൂ​പ്പി​ലെ​ ​അം​ഗ​മാ​ണോ​'​ ​എ​ന്നു​ചോ​ദി​ച്ച് ​ത​ന്നെ​ ​മ​ർ​ദ്ദി​ച്ച​തെ​ന്ന് ​ടാ​ക്സി​ ​ഡ്രൈ​വ​റാ​യ​ ​വ​നീ​ത് ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​സ്‌​കോ​ട​ൻ​ഡി​ൽ​നി​ന്നോ​ ​അ​യ​ർ​ല​ൻ​ഡി​ൽ​നി​ന്നോ​ ​ഉ​ള്ള​വ​രാ​ണ് ​അ​ക്ര​മി​ക​ളെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​റീ​ഡിം​ഗ് ​ടൗ​ണി​ലെ​ ​ടൈ​ൽ​ഹേ​ഴ്സ്റ്റ് ​പ്ര​വി​ശ്യ​യി​ലാ​ണ് ​വ​നീ​ത് ​താ​മ​സി​ക്കു​ന്ന​ത്.
അ​ക്ര​മി​ക​ൾ​ ​വാ​ഹ​നം​ ​ന​ശി​പ്പി​ച്ചു.​ ​ത​ല​പ്പാ​വ് ​ഊ​രി​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചു.​ ​മ​യ​ക്കു​മ​രു​ന്ന് ​മ​ണ​പ്പി​ച്ച​താ​യും​ വം​ശീ​യ​ ​ആ​ക്ര​മ​ണ​മാ​ണ്​​ ​ത​നി​ക്കെ​തി​രെ​ ​ന​ട​ന്ന​തെ​ന്നും ​വ​നീ​ത് ​പ​റ​ഞ്ഞു.​ ​തെ​യിം​സ്​​വാ​ലി​ ​പൊ​ലീ​സ്​​ ​കേ​സെ​ടു​ത്ത്​​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.