mitchel-marsh

ഷാർജ : ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെ പരിക്കേറ്റ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആസ്ട്രേലിയൻ ആൾറൗണ്ടർ മിച്ചൽ മാർഷിന് ഇനി ഈ സീസണിൽ കളിക്കാനാവില്ല. നാട്ടിലേക്ക് മടങ്ങിയ മാർഷിന് പകരം വിൻഡീസ് കാപ്ടൻ ജാസൺ ഹോൾഡർ സൺറൈസേഴ്സ് നിരയിലേക്ക് എത്തും. ബൗളിംഗിനിടെയാണ് മാർഷിന് കാൽക്കുഴയ്ക്ക് പരിക്കേറ്റിരുന്നത്. തുടർന്ന് കളത്തിൽ നിന്ന് കയറിയ മാർഷ് അവസാനഘട്ടത്തിൽ ബാറ്റിംഗിനായി ഇറങ്ങി ആദ്യ പന്തിൽ തന്നെ ക്യാച്ച് നൽകുകയും ഷോട്ടിനുള്ള ശ്രമത്തിൽ പരിക്ക് വഷളാവുകയും ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് മാർഷിന് പരിക്ക് മൂലം ഐ.പി.എല്ലിനിടെ മടങ്ങേണ്ടി വരുന്നത്. 2017ൽ തോളിനേറ്റ പരിക്കുമൂലം പിന്മാറിയിരുന്നു.

2014-15 സീസണിൽ സൺറൈസേഴ്സിനായി കളിച്ചിട്ടുള്ള ഹോൾഡർ 2016ലാണ് അവസാനമായി ഐ.പി.എല്ലിൽ കളിച്ചത്.