asha

മുംബയ്: പ്രമുഖ മറാത്തി ഹിന്ദി നടി​യും നാടക കലാകാരിയുമായ ആശാലത വാബ്ഗോങ്കർ (79) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപ് ടെലിവിഷൻ ഷോയ്ക്കിടെ കടുത്ത പനിയെ തുടർന്ന് സതാരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയി​ൽ കൊവിഡ് സ്ഥിരീകരിച്ചു.

ഷൂട്ടിംഗിൽ പങ്കെടുത്ത 22 സിനിമാപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗോവയിൽ ജനി​ച്ച ആശാലത കൊങ്കിണി, മറാത്തി നാടകങ്ങളിലൂടെയാണ് സിനിമയിലെത്തി​യത്. അപ്നെ പരായ, അങ്കുഷ്, യാദോം കി കസം, അഹിസ്ത അഹിസ്ത, വോ സാത്ത് ദിൻ, ഷൗക്കീൻ തുടങ്ങി ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു.