mil

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബുദ്ഗാമിലെ ചാർ- ഇ ഷെരീഫ് മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലിൽ ഒരു ജെയ്ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച വെടിവയ്പ്പിൽ ഒരു ഇന്ത്യൻ സൈനികനും പരിക്കേറ്റതായി അറിയിരുന്നു. കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.