kkr-vs-m-i

മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസാണ് എതിരാളികൾ.

മുംബയ്‌യുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ അവർ ചെന്നൈ സൂപ്പർ കിംഗ്സിനോട് അഞ്ചുവിക്കറ്റിന് തോറ്റിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തികാണ് കൊൽക്കത്തയെ നയിക്കുന്നത്. കരീബിയൻ ആൾറൗണ്ടർ ആന്ദ്രേ റസലാണ് തുറുപ്പുചീട്ട്.

കുൽദീപ് യാദവ്,ഇയോൻ മോർഗൻ,ലോക്കീ ഫെർഗൂസൺ,ശുഭ്മാൻ ഗിൽ,ശിവം മാവി, കമലേഷ് നാഗർകോട്ടി,അലി ഖാൻ തുടങ്ങിയ മികച്ച താരങ്ങൾ ദിനേഷ് കാർത്തിക്കിനൊപ്പമുണ്ട്.

മലയാളി പേസ് ബൗളർ സന്ദീപ് വാര്യർക്ക് ഇന്ന് പ്ളേയിംഗ് ഇലവനിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

Vs

മുംബയ് ഇന്ത്യൻസ്

രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്