സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉയര്‍ത്തിയ ലൈംഗിക അതിക്രമ ആരോപണം ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ആരോപണത്തിന് പിന്നാലെ തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍ മുന്നോട്ട് വന്നിരുന്നു. രാധിക ആപ്‌തെ, താപ്‌സി പന്നു തുടങ്ങിയ താരങ്ങളും മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി കേക്ലാനുമടക്കം നിരവധി പേര്‍ അനുരാഗിന് പിന്തുണയുമായെത്തിയിരുന്നു. അതേസമയം പായലിന് പിന്തുണയുമായി നടി കങ്കണ റണാവത്തും മുന്നോട്ടു വന്നു. തനിക്കെതിരായ ആരോപണം തള്ളിയ അനുരാഗ് നിയമനടപടികളോട് സഹകരിക്കുമെന്നും വ്യക്തമാക്കി.
കങ്കണ ഉള്‍പ്പെടെ തന്നെ പിന്തുണച്ച് രംഗത്തുവന്ന ആളുകള്‍ക്ക് പായല്‍ ഘോഷ് നന്ദി പറഞ്ഞു. സിനിമാ നിര്‍മ്മാതാവിനെ കാണാന്‍ പോയപ്പോഴാണ് തന്നെ ഉപദ്രവിച്ചതെന്ന് അവര്‍ പറഞ്ഞു. കശ്യപ് തന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മോശമായി പെരുമാറി. അടുത്ത തവണ വരുമ്പോള്‍ കശ്യപ് തന്നോട് 'മാനസികമായി തയ്യാറാകാന്‍' ആവശ്യപ്പെട്ടതായി താരം ആരോപിക്കുന്നു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും അനുരാഗ് കശ്യപ് സംസാരിക്കുന്നത് കണ്ട് താന്‍ അമ്പരന്നുവെന്നും തുടര്‍ന്നാണ് സമൂഹത്തിന് മുമ്പില്‍ അയാളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടണമെന്ന് താന്‍ തീരുമാനിച്ചതെന്നും ഘോഷ് പറഞ്ഞു. സിനിമാ ലോകത്ത് ആരും തന്നെ പിന്തുണയ്ക്കില്ലെന്ന് തോന്നിയതിനാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാനേജരും ആരോപണവുമായി മുന്നോട്ട് പോകുന്നതിൽ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
'എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ദിവസവും ആയിരം ശ്രമങ്ങളുണ്ട്. ചലച്ചിത്ര പശ്ചാത്തലമില്ലാത്ത ഒരാള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്.സമയം വരട്ടെ, സത്യം പുറത്തുവരും.#meetoo', ഘോഷ് ട്വീറ്റ് ചെയ്തു. അനുരാഗ് കശ്യപ്പിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഹുമ ഖുറേഷിയും ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.
അനുരാഗും ഞാനും അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത് 2012-13 ലാണ്. അദ്ദേഹം ഒരു പ്രിയ സുഹൃത്തും വളരെ കഴിവുള്ള സംവിധായകനുമാണ്. എന്റെ വ്യക്തിപരമായ അനുഭവത്തിലും എന്റെ അറിവിലും അദ്ദേഹം എന്നോടോ മറ്റാരോടോ മോശമായി പെരുമാറിയിട്ടില്ല. എന്നിരുന്നാലും, ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ അത് അധികാരികള്‍ക്കും പൊലീസിനും ജുഡീഷ്യറിയ്ക്കും റിപ്പോര്‍ട്ട് ചെയ്യണം, ''ഹുമ വ്യക്തമാക്കി.
There are a thousand effort everyday to suppress my voice. The plot to change the twist everyday is happening. This is what happens when someone without a filmy background raises the voices. Let the time come, the truth is going to come out .. it's eventual #metoo
— Payal Ghosh (@iampayalghosh) September 22, 2020