കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന് പ്രതീക്ഷ നൽകി വാക്‌സിൻ പരീക്ഷണം മൂന്നാംഘട്ടത്തിലേക്ക് കടന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ,അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന 'കൊവിഷീൽഡ് ' വാക്‌സിന്റെ പരീക്ഷണമാണ് പുനഃരാരംഭിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താത്കാലികമായി നിറുത്തിവച്ചിരുന്നു