മുംബയ്: മഹാ വികാസ് അഖാഡി സഖ്യ നേതാക്കൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതിൽ പ്രതികരണവുമായി എൻ.സി.പി നേതാവ് ശരദ് പവാർ. ചിലരോട് അവർക്ക് പ്രത്യേക സ്നേഹമാണെന്ന് പവാർ പ്രതികരിച്ചു. പവാർ, മകൾ സുപ്രിയ സുലെ എം.പി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരംനോട്ടീസ് നൽകിയത്. 2009, 2014, 2020 വർഷങ്ങളിലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇതിന് മറുപടി നൽകുമെന്ന് രാജ്യസഭാംഗം കൂടിയായ ശരദ് പവാർ പ്രതികരിച്ചു.