മാർക്ക് 26നകം ചേർക്കണം
കോഴിക്കോട്: കാലിക്കറ്റ് സർവകലാ ശാലയിൽ പ്രവേശനപരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് യോഗ്യതാപരീക്ഷയുടെ മാർക്ക് ഓൺലൈനായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 26 വൈകിട്ട് അഞ്ച് വരെ ചേർക്കാം. ബി.എച്ച്.എം, ബി.കോം ഓണേഴ്സ്, ബി.പി.എഡ്, ബി.പി.എഡ് ഇന്റഗ്രേറ്റഡ് കോഴ്സുകളിലേക്ക് അപേക്ഷിച്ചവർ മാർക്ക് ലിസ്റ്റിലെ അതേ ക്രമത്തിൽ മാർക്കുകൾ രേഖപ്പെടുത്തണം. ഇതിനകം അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 0494 2407016, 2407017.
ട്രയൽ
അലോട്ട്മെന്റ്
അഫ്സൽഉൽ ഉലമ പ്രിലിമിനറി ട്രയൽ അലോട്ട്മെന്റ് അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പ്രവേശന ട്രയൽ അലോട്ട്മെന്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ 24 വരെ പുനഃക്രമീകരിക്കാം. വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കോളേജ്, കോഴ്സ്, ഓപ്ഷൻ പുഃനക്രമീകരിക്കാം. പുനഃക്രമീകരണം നടത്തുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് 24നകം എടുക്കണം. ഒന്നാം അലോട്ട്മെന്റ് 28നും രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ അഞ്ചിനും പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഒക്ടോബർ 15ന് ആരംഭിക്കും.
ഗ്രേഡ് കാർഡ്
അദീബെ ഫാസിൽ പ്രിലിമിനറി രണ്ടാംവർഷ ഏപ്രിൽ 2019 പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കും.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ഒന്നു മുതൽ ആറു വരെ സെമസറ്റർ ബി.സി.എ ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ ഏറ്റുമാനൂരപ്പൻ കോളേജിൽ ആരംഭിക്കും.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ എം.കോം (റഗുലർ) പരീക്ഷയുടെ സൂക്ഷ്മപരിശോധന 25ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സർവകലാശാല അസംബ്ലിഹാളിൽ നടക്കും. അപേക്ഷിച്ചവർ ഹാൾടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തണം.
സ്പോർട്സ്
സ്കോളർഷിപ്പ്
സ്പോർട്സ് സ്കോളർഷിപ്പിന് ഒക്ടോബർ 19ന് മുമ്പായി സ്കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ അപേക്ഷിക്കണം. അപേക്ഷഫോം വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷ
പുനഃക്രമീകരിച്ചു
24 ന് നടത്താനിരുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഒക്ടോബർ അഞ്ചിന് നടക്കും.
പരീക്ഷാഫലം
അവസാന വർഷ വിദൂര വിദ്യാഭ്യാസ ബി. എ., ബി. കോം., ബി. ബി. എ., ബി. സി. എ., ബി. എസ് സി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഒക്ടോബർ എട്ടിന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം. സി. എ. എം. എസ് സി. ക്ലിനിക്കൽ & കൗൺസലിംഗ് സൈക്കോളജി/ ഫിസിക്സ്/ അപ്ലൈഡ് സുവോളജി/ മോളിക്യുലർ ബയോളജി, (സി. സി. എസ്. എസ്.) റഗുലർ/ സപ്ലിമെന്ററി, പരീക്ഷാഫലം വെബ്സൈറ്റിൽ.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഒക്ടോബർ നാലിന് വൈകിട്ട് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.