tata

ന്യൂഡൽഹി: ടാറ്റാ സൺസിലെ ഓഹരി വിറ്റൊഴിയാൻ തയ്യാറാണെന്ന് ഷപൂർജി പലോൺജി ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഷപൂർജി പലോൺജി ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോടതിയിൽ ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. 18.5 ശതമാനം ഓഹരി പങ്കാളത്തിമാണ് ടാറ്റാ സൺസിൽ ഷപൂർജി പലോൺജിക്കുള്ളത്.

ഓഹരി കൈമാറുന്നതോടെ ടാറ്റ സൺസും ഷപൂർജി പലോൺജി ഗ്രൂപ്പും തമ്മിലെ 70 വർഷം നീണ്ട ബന്ധത്തിനാണ് തിരശീല വീഴുന്നത്. ഇരുകൂട്ടരും തമ്മിലെ തർക്കങ്ങളും നിയമയുദ്ധങ്ങളും തീർക്കാൻ ഇതാണ് നല്ലവഴിയെന്ന് ഷപൂർജി പലോൺജി ഗ്രൂപ്പ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുമായുള്ള തർക്കത്തെ തുടർന്നാണ് ഷപൂർജി പലോൺജി ഗ്രൂപ്പിലെ സൈറസ് മിസ്‌ത്രിക്ക് 2016ൽ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനം നഷ്‌ടമായത്.