army

ന്യൂഡൽഹി: ഇന്ത്യ-ചെെന അതിർത്തി തർക്കത്തിൽ സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളും. അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയയ്ക്കുന്നത് ഒഴിവാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര തെറ്റിദ്ധാരണ മാറ്റുമെന്നും പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉടൻ കമാൺഡർതല ചർച്ച നടത്തും. ഏകപക്ഷീയമായി തൽസ്ഥിതി മാറ്റില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.