ഭക്ഷണം കഴിച്ചിട്ടും എപ്പോഴും വിശക്കാറുണ്ടോ? എങ്കിൽ ഒന്നു സൂക്ഷിച്ചോളൂ. അതിനു പിന്നിൽ രോഗസാദ്ധ്യതകളുണ്ടാവാം. പ്രമേഹം വരാനുള്ള സാദ്ധ്യത അമിതവിശപ്പിനുള്ള കാരണമാകാം.
അമിത വിശപ്പിനൊപ്പം പെട്ടെന്നുള്ള മൂത്രശങ്ക, കാരണമില്ലാതെ ഭാരം കുറയുക എന്നിവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതും അമിതവിശപ്പിന് കാരണമാണ്. ഉറക്കക്കുറവ് നമ്മുടെ ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കും. ശരീരത്തിനാവശ്യമായ വിശ്രമം നൽകാൻ എപ്പോഴും ശ്രദ്ധിക്കുക.
ഉത്കണ്ഠയും ടെൻഷനും ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉദ്പാദിപ്പിക്കുകയും ഇത് വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യുന്നു. അമിത മാനസിക സമ്മർദ്ദവും വിശപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കും.
അലർജിക്കും പ്രമേഹത്തിനും ഉപയോഗിക്കുന്ന ചില മരുന്നുകൾ അമിതവിശപ്പിന് കാരണമാകുന്നുണ്ട്. തൈറോയ്ഡ്, നിർജലീകരണം, എന്നിവയ്‌ക്ക് പുറമേ അമിത വ്യായാമവും അമിതവിശപ്പിന് ഇടയാക്കുന്നുണ്ട്.