മലപ്പുറം: വെന്റിലേറ്റർ നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് രോഗി മരിച്ചതായി ആരോപണം. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നിന് ഒരു സ്വകാര്യ ആശുപത്രിയിൽവച്ചാണ് പാത്തുമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്ത്രണ്ട് മണിയോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.
മൂന്ന് മണിക്കൂറോളം പാത്തുമ്മയെ ആംബുലൻസിൽ തന്നെ കിടത്തി.സൗകര്യം ഒരുക്കാമെന്ന് മറ്റൊരു ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് പുലർച്ചെ നാലിന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അഞ്ചരയോടെ മരണം സംഭവിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, പരാതി കിട്ടിയിട്ടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു.