saree

കോട്ടൺ വസ്ത്രങ്ങളും പട്ടുസാരിയും വാഷിംഗ് മെഷീനിൽ അലക്കരുത്. സോപ്പുപൊടിയിൽ മുക്കി വയ്‌ക്കുകയും അരുത്. ഷാംപു ഉപയോഗിച്ച് സാരികൾ കഴുകാം. സാരി വെള്ളത്തിൽ മുക്കി സോപ്പ് പത കളഞ്ഞശേഷം പിഴിയാതെ അയയിൽ ഇട്ട് ഉണക്കിയെടുക്കാം. സാരി ഉണങ്ങാൻ വെയിലത്തിടരുത്. പകരം തണലത്തിട്ട് ഉണക്കിയെടുക്കാം. ദിവസവും ഉപയോഗിക്കുന്ന സാരികൾ കൈകൾ കൊണ്ട് കഴുകുക. ആവശ്യമെങ്കിൽ താഴെയുള്ള ബോർഡർ ഭാഗം ബ്രഷ് ഉപയോഗിച്ച് ഉരച്ച് അഴുക്ക് കളയാം. മടക്കി വച്ചിരിക്കുന്ന സാരികൾ ഇടയ്‌ക്ക് അലമാരയിൽ നിന്നെടുത്ത് അധികം ചൂടില്ലാത്ത വെയിലിൽ ഇടണം. കോട്ടൺ സാരികൾ കഴുകുന്നതിനു മുൻപ് ഉപ്പ് ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കിവയ്‌ക്കാം. സാരിയുടെ തിളക്കം നിലനിറുത്താൻ ഇത് സഹായിക്കും. സാരിയിൽ കറപറ്റിയാൽ ആ ഭാഗത്ത് പേസ്റ്റ് പുരട്ടിവച്ച് പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ മതി. സാരി അയൺ ചെയ്യുമ്പോൾ ചൂട് ക്രമീകരിച്ച് പ്രിന്റും കളറുമില്ലാത്ത പേപ്പർ വച്ച് വേണം അയൺ ചെയ്യേണ്ടത്.