fruit

കൊവിഡ് കാലത്ത് പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി വേണം ഉപയോഗിക്കാൻ. കഴുകുമ്പോൾ വെള്ളം പ്രവഹിക്കുന്ന ടാപ്പിനടിയിൽ വെച്ച് കൈകൊണ്ട് നന്നായി ഉരച്ചു കഴുകുക. ശേഷം വെജിറ്റബിൾ ബ്രഷ് ഉപയോഗിക്കുക. ഇല്ലെങ്കിൽ പാത്രം കഴുകാൻ സാധാരണ ഉപയോഗിക്കുന്ന സ്റ്റീൽ സ്‌ക്രബർ ഇതിന് വേണ്ടി മാത്രം വാങ്ങി വച്ചാലും മതിയാകും.

വൃത്തിയാക്കുന്നതിനു മുമ്പ് നിങ്ങളുടെ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മുന്തിരിയടക്കമുള്ള പഴങ്ങൾ ഒരു തവണം കഴുകുക. ശേഷം മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഉപ്പോ മഞ്ഞൾ പൊടിയോ വിനാഗിരിയോ ചേർക്കുക. ശേഷം ആദ്യം കഴുകിയ പഴങ്ങൾ ഇതിൽ മുക്കി വയ്‌ക്കുക. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കാം.