രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് പുതിയ നിയമങ്ങള്‍ ആവിഷ്‌കരിച്ചും പഴയ നിയമങ്ങള്‍ പലതും ലയിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് തൊഴില്‍ പരിഷ്‌കാര കോഡുകള്‍ ലോക്സഭയില്‍ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. നിലവിലുള്ള 29 തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ച് നാലു തൊഴില്‍ കോഡുകളാക്കിയ ബില്ലുകളാണ് ഇന്നലെ ലോക് സഭ പാസാക്കിയത്. ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യം എന്നിവ സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷാ കോഡ് എന്നിവയാണ് പാസാക്കിയത്.
അസംഘടിത മേഖലയ്ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഊന്നല്‍. സംഘടിത, അസംഘടിത മേഖലയിലെ 50 കോടി തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമെന്നാണ് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ബില്‍ അവതരണ വേളയില്‍ വ്യക്തമാക്കി. എന്നാല്‍ മൂന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥയില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തി.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടക്കം എല്ലാ തൊഴിലാളികള്‍ക്കും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം, അസംഘടിത, ഓണ്‍ലൈന്‍, സ്വയം തൊഴിലുകാര്‍ക്കായി 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട്. വനിതാ തൊഴിലാളികള്‍ക്ക് പുരുഷമാര്‍ക്കു തുല്യമായ വേതനം, കരാര്‍ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ ഗ്രാറ്റുവിറ്റി, അവധി, സേവന, വേതന ആനുകൂല്യങ്ങള്‍. എന്നിവ പുതിയ തൊഴില്‍ നിയമങ്ങളില്‍ ഉറപ്പുവരുത്തുന്നുണ്ട്.
300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകള്‍ നിശ്ചയിക്കാനും മുന്‍കൂര്‍ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശമുണ്ടാകും. നിലവില്‍ 100ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണിത് ബാധകം.
ആനുകൂല്യങ്ങള്‍ വിശദമായി