urben-cruicer

ടൊയോട്ടയുടെ സബ് കോംപാക്‌ട് എസ്.യു.വിയായ അർബൻ ക്രൂയിസർ ഇന്ന് പുറത്തിറങ്ങുകയാണ്. മാരുതിയും ടൊയോട്ടയും തമ്മിൽ 2018ൽ നടന്ന ഉടമ്പടി പ്രകാരം ഇന്ത്യൻ വിപണിയിലിറങ്ങുന്ന രണ്ടാമത് വാഹനമാണ് അർബൻ ക്രൂയിസർ. മുൻപ് ഈ കരാർ പ്രകാരം മാരുതിയുടെ ബലേനോ പുതുക്കി ഗ്ളാൻസ എന്ന പേരിൽ ടയോട്ട വിപണിയിലെത്തിച്ചിരുന്നു. 2019 ജൂണിലായിരുന്നു ഇത്. മാരുതിയുടെ വി‌റ്റാര ബ്രീസ പുതുക്കിയാണ് അർബൻ ക്രൂയിസർ എന്ന പേരിലിറങ്ങുക.

toyota-c

ഒരു കോംപാക്‌ട് എസ്.യു.വി സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക അർബൻ ക്രൂയിസറിലൂടെയാകും. മിഡ്, ഹൈ, പ്രീമിയം വേരിയന്റുകളിലായി ലഭ്യമാകുന്ന ഇവയുടെ എക്‌സ് ഷോറൂം വില 8 മുതൽ 12 ലക്ഷം വരെയാകും. വി‌റ്റാര ബ്രീസയുടെ എഞ്ചിൻ പവർ തന്നെയാകും അർബൻ ക്രൂയിസറിനുമുണ്ടാകുക. ബി.എസ് 6 കമ്പ്ളയന്റ്, കെ സിരീസ്,നാല് സിലിണ്ടർ, 1.5 ലി‌റ്റർ പെട്രോൾ യൂണി‌റ്റ്, പരമാവധി ശക്തി 105 എച്ച്.പി, 138 എൻ.എം ടോർക്ക്. 5 സ്‌പീഡ് എം.ടി, 4 സ്‌പീഡ് എ.ടി എഞ്ചിനുകളാണ്. മൂന്ന് വേരിയന്റുകളും ഓട്ടോമാ‌റ്റിക് ട്രാൻസ്‌മിഷൻ ഓപ്‌ഷനുണ്ട്.

toyota-b

ഒൻപത് മോണോടോൺ,ഡ്യുവൽ ടോൺ കളർ ചോയ്‌സുകളിൽ അർബൻ ക്രൂയിസർ ലഭിക്കും. മോണോടോണിൽ സണ്ണി വൈ‌റ്റ്, ഐകോണിക് ഗ്രേ,സുവാവെ സിൽവർ,റസ്‌റ്റിക് ബ്രൗൺ, സ്‌പങ്കി ബ്ളൂ, ഗ്രൂവി ഓറഞ്ച് എന്നിങ്ങനെയും ഡ്യുവൽ ടോൺ സ്‌കീമുകളിൽ സിസിലിംഗ് ബ്ളാക് റൂഫോടെയുള‌ള റസ്‌റ്റിക് ബ്രൗൺ, സണ്ണി വൈ‌റ്റ് റൂഫോടു കൂടിയ ഗ്രൂവി ഓറഞ്ച്, സിസിലിംഗ് ബ്ളാക് റൂഫോടെ കൂടിയ സ്‌പങ്കി ബ്ളു എന്നീ നിറങ്ങളിലുമാണ് അർബൻ ക്രൂയിസർ ലഭിക്കുക.

toyota-a

പുറമേയുള‌ള ഫീച്ചറുകളിലും ശ്രദ്ധേയമാണ് അർബൻ ക്രൂയിസർ‌. വലിയ 2 സ്ളാ‌റ്റ് വെഡ്‌ജ് കട്ട് ഗ്രിൽ,എൽ.ഇ.ഡി പ്രൊജക്‌ടർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി ഫോഗ് ലാംപ്, എൽ.ഇ.ഡി ടെയിൽ ലാംബ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ആകർഷകമാണ്. ഡ്യുവൽടോൺ ഡാർക് ബ്രൗൺ തീമുള‌ള ഇന്റീരിയർ ക്യാബിൻ.സ്‌മാർട്ട് പ്ളേ കാസ്‌റ്റ് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, സുഖമേറുന്ന തണുപ്പേകുന്ന എസി, മൾട്ടി ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ, എഞ്ചിൻ പുഷ് സ്‌റ്റാർട്ട്-ഓഫ്, ഇലക്‌ട്രോണിക് ഐആർവിഎം,​ ക്രൂയിസ് കൺട്രോൾ എന്നിവ അർബൻ ക്രൂയിസറിലുണ്ട്.

അർബൻ ക്രൂയിസറിന്റെ വിപണിയിലെ മുഖ്യ എതിരാളികൾ മാരുതി സുസുകി വി‌റ്റാര ബ്രീസ,​ ഹ്യുണ്ടായ് വെന്യു,​ടാ‌റ്റ നെക്‌സൺ,​ കിയ സോണ‌റ്റ് എന്നിവയാണ്.ഫോർഡ് ഇക്കോ സ്‌പോർട്ടിനും മഹീന്ദ്ര എക്‌സ്‌യുവി 300 നും മികച്ച എതിരാളിയാകും ടൊയോട്ട അർബൻ ക്രൂയിസർ