എല്ലാ മലയാളികൾക്കും അഭിമാനമേകിയ ഒരു ദിനമായിരുന്നു സെപ്‌തംബർ 22. രാജസ്ഥാൻ റോയൽസ് താരമായ നമ്മുടെ സ്വന്തം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഐ.പി.എൽ മത്സരത്തിൽ ബാറ്റ് കൊണ്ടും കീപ്പറായി വിക്കറ്റിന് പിന്നിലും മിന്നിത്തിളങ്ങിയ ദിനമായിരുന്നു ചൊവ്വാഴ്‌ച. 32 പന്തിൽ ഒൻപത് സിക്‌സും ഒരു ഫോറുമടക്കം 74 റൺസാണ് സഞ്ജു അടിച്ച് കൂട്ടിയത്. വിക്കറ്റിന് പിന്നിൽ സാം കുറൻ, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ സ്‌റ്റമ്പിംഗിലൂടെയും ഫാഫ് ഡുപ്ളസി, കേദാർ ജാദവ് എന്നിവരെ തകർപ്പൻ ക്യാച്ചിലൂടെയും സഞ്ജു പുറത്താക്കി. ഈ തീപ്പൊരി പ്രകടനത്തിന്റെ ഫലമായി മാൻ ഓഫ് ദ മാച്ചായത് സഞ്ജു സാംസണാണ്.
സഞ്ജുവിന്റെ പ്രകടനത്തിൽ അതീവ തൃപ്‌തരായ മുൻ ഇന്ത്യൻ താരങ്ങളായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ, ഗൗതം ഗംഭീർ എന്നിവർ സഞ്ജുവിക്ഷെ തകർപ്പൻ അടികളെ പുകഴ്‌ത്തി.
തന്റെ ശക്തമായ പ്രകടനത്തിന് കാരണമായ ലോക്ഡൗൺ കാലത്തെ കഠിന പരിശീലനത്തിനും തനിക്ക് നേരെ 20000 ലേറെ പന്തുകൾ എറിഞ്ഞു തന്നതിനും കേരള രഞ്ജി ക്രിക്കറ്റ് താരം റൈഫി വിൻസന്റ് ഗോമസിന് സഞ്ജു ഫേസ്‌ബുക്കിലൂടെ നന്ദി പറഞ്ഞു.
സഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇങ്ങനെ.
I would like to thank you all for for your lovely messages and wishes and thanking everyone who supported me during the lockdown period to train and practice and specially Raiphi Gomez for throwing more than 20,000 balls at me during the lockdown period !!
Great start for the tournament for our team Rajasthan Royals
Long way to go !!!
keep supporting....💖
#HallaBol