secretariat-fire

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തം സംബന്ധിച്ച് മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. മാദ്ധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച പരാതി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്‌ക്ക് സർക്കാർ കൈമാറും. തീപിടിത്തവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നൽകിയെന്നാണ് സർക്കാർ വിശദീകരണം.

നയതന്ത്ര രേഖകൾ കത്തിയെന്ന് വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെയാണ് പരാതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കും.