പാറശാല: ശക്തമായ മഴയിൽ ഓട്ടോറിക്ഷയുടെ പുറത്ത് വൈദ്യുതിക്കമ്പി പൊട്ടിവീണെങ്കിലും വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച 11 മണിക്ക് പനച്ചമൂട് ജംഗ്ഷനിലായിരുന്നു അപകടം. അപകടാവസ്ഥയിൽ ചാഞ്ഞു നിൽക്കുന്ന ഇലക്ടിക്ക് പോസ്റ്റിലെ കമ്പി പൊട്ടി വീഴുകയായിരുന്നു. കണ്ടു നിന്ന വ്യാപാരികൾ ഇരുദിശയിലെയും വാഹനങ്ങളെയും യാത്രികരെയും നിയന്ത്രിച്ചതിനുശേക്ഷം കെ.എസ്.ഇ.ബിയിൽ വിവരം അറിയിക്കുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനുശേഷം വൈദ്യുതി ജീവനക്കാർ കമ്പി നീക്കം ചെയ്തു, പനച്ചമൂട്ടിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും അവസരോചിത ഇടപടലാണ് വൻ അപകടം ഒഴിവാക്കിയത്. അപകടാവസ്ഥയിലായ ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.