കോഴിക്കോട്: ജില്ലയിലെ പാളയം മാർക്കറ്റിൽ 232പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ മാർക്കറ്റ് അടയ്ക്കും.
രോഗം ബാധിച്ചവരിൽ കുറച്ചുപേരൊഴികെ ബാക്കിയെല്ലാവരും മാർക്കറ്റിലെ പോർട്ടർമാരും കച്ചവടക്കാരും തൊഴിലാളികളുമാണ്. ജില്ലയിൽ വരുംദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണംകൂടിവരികയാണ്. കഴിഞ്ഞയാഴ്ച സെൻട്രൽ മാർക്കറ്റിൽ മാത്രം 113 പേർക്ക് രോഗം ബാധിച്ചിരുന്നു. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കൂടിവരികയാണ്.