അണുബാധകൾക്കെതിരെ വീടുകളിൽത്തന്നെ പ്രയോഗിക്കാവുന്ന നിരവധി പൊടിക്കൈകളുണ്ട്. ഈ മാർഗങ്ങൾ വൈറസുകൾക്കെതിരെ പ്രവർത്തിക്കുകയും ശരീരത്തിന് പ്രതിരോധശേഷി നല്‌കുകയും ചെയ്യും. അവയെക്കുറിച്ചറിയാം. പനിക്കൂർക്ക വിവിധ വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കൈവരിക്കാനും കൊളസ്‌ട്രോൾ പോലുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്നവയാണ് ആന്റി വൈറൽ ഗുണങ്ങളുള്ള വെളുത്തുള്ളി, പെരുംജീരകം എന്നിവ. അണുബാധകൾക്കെതിരെ പൊരുതാൻ അത്ഭുതകരമായ ശേഷിയുണ്ട് തുളസിയ്‌ക്ക്. പനി, ചുമ, കഫക്കെട്ട് , ജലദോഷം, ചിലന്തിവിഷം തുടങ്ങി നിരവധി പ്രശ്നങ്ങൾക്കും തുളസി ഉപയോഗിക്കാം. വിറ്റാമിൻ സി, എ, ധാതുലവണങ്ങൾ, കാൽസ്യം, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള പുതിനയില അണുബാധയ്ക്കും വയറുവേദനയ്‌ക്കും പരിഹാരമാണ്. മാത്രമല്ല, നല്ല ദഹനത്തിനും ആർത്തവകാല പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. ഇഞ്ചി, അതിമധുരം എന്നിവയ്‌ക്ക് ആന്റി വൈറൽ ഗുണങ്ങളേറെയുണ്ട്.