protest-in-nepal

കാ​ഠ്മ​ണ്ഡു​:​ ​ചൈ​ന​ ​അ​തി​ർ​ത്തി​ ​കൈ​യേ​റി​യ​തി​നെ​തി​രെ​ ​നേ​പ്പാ​ൾ​ ​ജ​ന​ത​യു​ടെ​ ​പ്ര​തി​ഷേ​ധം.​ ​നേ​പ്പാ​ളി​ലെ​ ​ഹം​ല​ ​ജി​ല്ല​യി​ലെ​ ​ചൈ​നീ​സ് ​അ​തി​ർ​ത്തി​യോ​ട് ​ചേ​ർ​ന്ന് ​ഒ​മ്പ​തോ​ളം​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​നി​ർ​മി​ച്ച​തി​നെ​തി​രെ​യാ​ണ് ​പ്ര​തി​ഷേ​ധം.'​ചൈ​ന​ ​പു​റ​ത്തു​പോ​കു​ക​"​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​കാ​ഠ്മ​ണ്ഡു​വി​ലെ​ ​ചൈ​നീ​സ് ​എം​ബ​സി​ക്ക് ​മു​മ്പി​ൽ​ ​ജ​ന​ങ്ങ​ൾ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ചൈ​ന​ ​ര​ഹ​സ്യ​മാ​യി​ ​ഹം​ല​ ​ജി​ല്ല​യി​ൽ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​നി​ർ​മി​ച്ച​താ​യും​ ​നേ​പ്പാ​ളി​ ​ജ​ന​ത​യെ​ ​അ​വി​ടേ​ക്ക് ​പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ​ത​ട​ഞ്ഞ് ​പ്ര​കോ​പ​നം​ ​സൃ​ഷി​ക്കു​ക​യാ​ണെ​ന്നും​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​ആ​രോ​പി​ച്ചു.​ ​​ 11​ ​കെ​ട്ടി​ട​ങ്ങ​ളാ​ണ് ​ചൈ​ന​ ​നി​ർ​മി​ച്ച​തെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​നേ​പ്പാ​ൾ​ ​അ​തി​ർ​ത്തി​യി​ൽ​ ​ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം​ ​കൈ​യേ​റി​യാ​ണ് ​കെ​ട്ടി​ട​ ​നി​ർ​മാ​ണം.