bought-a-piece-of-lunar

വാഷിംഗ്ടൺ: പ്രേമസല്ലാപത്തിൽ ഏർപ്പെടുമ്പോൾ 'ചന്ദ്രനെ പിടിച്ചുതരാമെന്ന്' പറയുന്ന കാമുകൻമാരേറെ. എന്നാൽ,​ പാകിസ്ഥാൻ സ്വദേശിയായ സുഹൈബ് അഹമ്മദ് 'ഭാര്യയോടുള്ള സ്നേഹത്തിൽ' ഒന്നൊന്നര പടി മേലെയാണ്.

ഭാര്യയോട് വെറുതേ വീമ്പിളക്കുന്നത് സുഹൈബിന്റെ ശീലമല്ല. ഭാര്യയുടെ പേരിൽചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങിയതിന്റെ രേഖകളാണ് വിവാഹ സമ്മാനമായി സുഹൈബ് നൽകിയത്. ഇന്റർനാഷണൽ ലൂണാർ ലാൻഡ് രജിസ്റ്ററിൽ നിന്നാണ് 45 ഡോളർ വില നൽകി സീ ഒഫ് വേപ്പർ എന്ന ചന്ദ്രനിലെ ഭാഗം ഇയാൾ സ്വന്തമാക്കിയത്.

വിവാഹ സമ്മാനമായി ചന്ദ്രനിലെ സ്ഥലമാണ് അദ്ദേഹം നൽകിയതെന്ന് പറഞ്ഞപ്പോൾ ഭാര്യയുടെ അടുത്ത സുഹൃത്തുക്കൾ പോലും വിശ്വസിച്ചില്ല, പലരും ഇതൊരു തമാശയാണെന്നാണ് കരുതിയതെന്നും പിന്നീട് രേഖകൾ കണ്ടപ്പോഴാണ് പലരും വിശ്വസിച്ചതെന്നും അഹമ്മദിന്റെ ഭാര്യ മദിഹ പറഞ്ഞു.

മരണമടഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ഇയാൾ ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. 2018 ൽ ചന്ദ്രനിലെ സീ ഒഫ് മസ്‌കോവി എന്ന ഭാഗത്ത് സുശാന്ത് സ്ഥലം വാങ്ങിയിരുന്നു. ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ്, ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ എന്നിവരും ചന്ദ്രനിൽ സ്ഥലം വാങ്ങിയിട്ടുണ്ട്.