vicente-gomez

തിരുവനന്തപുരം : ഐ.എസ്.എൽ ഫുട്ബാൾ ക്ളബ് കേരള ബ്ളാസ്റ്റേഴ്സിലേക്ക് സ്പെയ്നിൽ നിന്ന് ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ എത്തുന്നു.സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ളബ് ഡി പോർട്ടീവോ ലാ കൊരുണയുടെ താരമായ വിസന്റെ ഗോമസ് ഉംപിയറസിനെയാണ് ബ്ളാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്.

ഹുറാക്കാൻ അക്കാഡമിയിലൂടെ വളർന്നുവന്ന വിസന്റെ പ്രശസ്ത സ്പാനിഷ് ക്ളബ് ലാസ് പാമാസിനായി എട്ടു സീസണുകൾ കളിച്ചിരുന്നു. 223 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും നേടി. 2018ലാണ് ഡി പോർട്ടീവോ ലാ കൊരുണയിലേക്ക് കൂടുമാറിയത്. ലാ ലിഗയിൽ ലാസ് പാമാസിന് വേണ്ടി കളിച്ച പരിചയ സമ്പത്താണ് ബ്ളാസ്റ്റേഴ്സ് സ്വന്തം നിരയിലേക്ക് കൂട്ടുന്നതിന് പരിഗണിച്ചത്.

പുതിയ സീസണിലേക്ക് ബ്ളാസ്റ്റേഴ്സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ് വിസന്റെ.നേരത്തേ അർജന്റീനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫകുൻഡോ പെരേരയെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ കളിച്ച സ്പാനിഷ് മിഡ്ഫീൽഡർ സിഡോഞ്ചയുമായി കരാർ പുതുക്കുകയും ചെയ്തു.