covid-tvm

തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയിൽ ഇന്ന് 852 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 822 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. 321 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയിലെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 27630 ആയി.

ജില്ലയിൽ ഇന്ന് മൂന്ന് മരണമാണ് കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്.ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസണ്‍ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സലീല (49), തിരുവനന്തപുരം പേയാട് സ്വദേശി മോഹനന്‍ (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് മരണം 186 ആയി.