തിരുവനന്തപുരം: ആശങ്ക ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായിയാണ് രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ആശങ്ക ശക്തം
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ശക്തമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നതും മരണസംഖ്യ ഉയരുന്നതും തിരിച്ചടിയാകുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ സംസ്ഥാനത്ത് ഉയര്‍ന്ന നിലയിലാണ്. ഇവയില്‍ ഉറവിടമറിയാത്ത കേസുകളും നിരവധിയാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചു. ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നത് ആശങ്ക ശക്തമാക്കുന്നുണ്ട്. ജില്ലയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള കേസുകള്‍ ഉയര്‍ന്ന തോതിലാണ്. മരണസംഖ്യയും ഉയര്‍ന്ന തോതിലാണ്. ജില്ലയിലെ സാഹചര്യം ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജില്ലയില്‍ ഇന്നലെ 681 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 27,000 കടന്നു. ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും 7000 കടന്നു.
കൂടുതല്‍ പൊലീസുകാര്‍ക്ക് കൊവിഡ്
കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള തിരുവനന്തപുരത്ത് ഇന്ന് 20 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ 14 പൊലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തുമ്പ പൊലീസ് സ്റ്റേഷനിലെ രോഗബാധിതരുടെ എണ്ണം 17 ആയി. കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ സജീവമായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഗണ്‍മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.