anurag-kashyap

മുംബയ്: നടി പായൽ ഘോഷിന്റെ പരാതിയിൽ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്തു.

ബലാത്സം​ഗം, സ്ത്രീകളുടെ അന്തസിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുംബയ് വെർസോവ പൊലീസാണ് കേസെടുത്തത്.

ബോംബെ വെൽവെറ്റ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കശ്യപിന്റെ വീട്ടിൽ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പായലിന്റെ ആരോപണം.

2013ൽ വെർസോവയിൽ വച്ച് കശ്യപ് ബലാത്സംഗം ചെയ്തെന്നാണ് പായൽ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കശ്യപിനെ ചോദ്യം ചെയ്യും.

പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് അനുരാഗിന്റെ മറുപടി.

അനുരാഗിനെ പിന്തുണച്ച് മുൻ ഭാര്യയും നടിയുമായ കൽകി കൊച്ച്‌ലിൻ ഉൾപ്പെടെ ബോളിവുഡിൽ നിന്നും പ്രമുഖർ രംഗത്തെത്തിയിരുന്നു.