karnan

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പേഴ്സണൽ അസിസ്റ്റന്റിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി.

ഉദുമൽപേട്ടയിലെ എം.എൽ.എ ഓഫീസിൽ നിന്നാണ് മന്ത്രിയുടെ പി.എ കർണനെ കാറിലെത്തിയ നാലംഗ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാവിലെ 11 ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അജ്ഞാത സംഘം ഓഫീസിനകത്ത് കയറി കർണനെ വലിച്ചിഴച്ച് പുറത്തെത്തിച്ച് കാറിൽ കയറ്റി പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി ടിവി കാമറയിൽ നിന്നു ലഭിച്ചു. പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 2.30ഓടെ ഉദുമൽപേട്ടയ്ക്ക് സമീപത്തെ താലിയിൽനിന്ന് കർണനെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ വെള്ളപേപ്പറിൽ കർണന്റെ ഒപ്പ് വാങ്ങിയ ശേഷം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.