cm

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ഇ. ശ്രീധരനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം മേൽനോട്ടമേറ്റെടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എട്ട് മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലം നിർമാണത്തിൽ നഗ്നമായ അഴിമതിയുണ്ട്. അഴിമതി നടത്തിയ ആരും രക്ഷപെടില്ലെന്നും ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.