മുംബയ്: പ്രായം ഏറുമ്പോൾ ആളുകൾ പൊതുവെ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ് പതിവ്. എന്നാൽ പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബയ് സ്വദേശിനിയായ രവി ബാല ശര്‍മ്മ എന്ന ഈ
അറുപത്തിരണ്ടുകാരി അമ്മൂമ്മ. അധികമാരും ഈ പേര് കേള്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇവരുടെ നൃത്തവീഡിയോകള്‍ നിങ്ങളില്‍ പലരും കണ്ടുകാണും.
ശാസ്ത്രീയമായി നൃത്തമഭ്യസിച്ചിട്ടുള്ള രവി ബാല, തന്റെ അറുപത്തിരണ്ടാം വയസില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മനോഹരമായ നൃത്ത വീഡിയോകളാണ് ഇവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗായകന്‍ ദില്‍ജിത്ത് ദൊസാഞ്ജ് രവി ബാലയുടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചുതുടങ്ങിയത്.
ഞാൻ എനിക്കിഷ്ടമുള്ള കാര്യമാണ് ചെയ്യുന്നത്. അതിന് പ്രായം ഒരു തടസമായി തോന്നുന്നതേയില്ല, നിങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകണം എന്നാണ് രവി ബാലയ്ക്ക് ആകെ പറയാനുള്ളത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ആകട്ടെ, ഇവരുടെ ഊര്‍ജ്ജസ്വലമായ നൃത്തവും വാക്കുകളുമെല്ലാം ഏറെ പ്രചോദനം പകരുന്നതാണ്. തീര്‍ച്ചയായും നമുക്ക് ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റാന്‍ സഹായകമാണ് രവി ബാലയുടെ മാതൃക.