yuvamorcha-

തിരുവനന്തപുരം : മന്ത്രി കെ ടി .ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ആർ. പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ രാപ്പകൽ സമരം ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ യുവമോർച്ചയുടേയും ബി ജെ പിയുടേയും നേതൃത്വത്തിൽ നടക്കുന്ന സമാധാനപരമായ സമരങ്ങൾ അടിച്ചമർത്തി സമരം അവസാനിപ്പിക്കാമെന്നത് പിണറായി സർക്കാരിൻ്റെ വ്യാമോഹം മാത്രമെന്നും ജലീലിന്റെ രാജി അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു. ബി.ജെ .പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി , കരമന ജയൻ,​ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഡോ. പ്രമീള ദേവി , വി.ടി രമ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ജെ.ആർ. അനുരാജ്,​ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ: ബി.ജി. വിഷ്ണു ഷൈൻ നെടുംപിരിയിൽ ,ബി.ജെ.പി ജില്ല ട്രഷറർ നിശാന്ത് സുഗുണൻ ,യുവമോർച്ച ജില്ല പ്രസിഡൻ്റ് ആർ. സജിത്ത് എന്നിവർ സംസാരിച്ചു