ദുബായ്: പതിമൂന്നാമത് ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം മത്സരത്തിൽ മുംബയ്ക്കെതിരെ കൊൽക്കത്തയ്ക്ക് 196 റൺസിന്റെ വിജയ ലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് മുംബയ് ഇന്ത്യൻസ് നേടിയത്. മത്സരത്തിൽ മുംബയ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ അത്യൂഗ്രപ്രകടനം കാഴ്ചവച്ചു. 54 പന്തിൽ 80 റൺസ് നേടിയാണ് രോഹിത് ഔട്ടാകുന്നത്.
ടോസ് നേടിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തോടെയാണ് മുംബയ് ടീം ആദ്യം ബാറ്റിംഗിനിറങ്ങിയത്. മുംബയ്ക്ക് വേണ്ടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ക്വിന്റൺ ഡി കോക്ക് 33 റൺസിന് ഔട്ടായി. തുടർന്ന് രോഹിത്ത് യാദവ് കൂട്ടുകെട്ട് മുംബയ് ടീമിന് ഏറെ നേട്ടമായി.