bhivandi-incident

മുംബയ്: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് 39 പേർ മരിച്ചു. ഇതുവരെ 25 പേരെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് 40 വർഷം പഴക്കമുള്ള ജിലാനി എന്ന ബഹുനില കെട്ടിടം തകർന്ന് വീണത്. 48 ഫ്ലാറ്റുകളിൽ 24 എണ്ണം പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഉടമസ്ഥൻ സയ്യദ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.